തിരുവനന്തപുരം: ഐസൊലേഷൻ വാർഡിനായി സ്വന്തം വീട്
വിട്ടുനൽകാനൊരുങ്ങി ഏരീസ് ഗ്രൂപ്പ് സി.ഇ.ഒയും സംവിധായകനുമായ സോഹൻ റോയ്. തൃശൂർ ദേശമംഗലത്തെ വീടാണ് അദ്ദേഹം ഇതിനായി വിട്ടുനൽകുക. അമ്പത്തിമൂന്നാം ജന്മദിനത്തിന് ലഭിച്ച ആശംസകൾക്ക് നന്ദി പറയുന്നതിനിടെയാണ് അദ്ദേഹം സന്നദ്ധത പങ്കുവച്ചത്. 'ഈ വിശേഷാവസരത്തിൽ ആരെയും ക്ഷണിക്കനോ ആഘോഷിക്കനോ കഴിഞ്ഞില്ല, പക്ഷെ നാട്ടിലെ വീട് ഇത്തരമൊരു മഹത്തായ കാര്യത്തിന് വിട്ടുനൽകാൻ തീരുമാനിച്ചതോടെ ജന്മദിനത്തിന്റെ സന്തോഷം ഇരട്ടിയായി' എന്ന് സമൂഹമാദ്ധ്യമത്തിൽ അദ്ദേഹം കുറിക്കുകയും ചെയ്തു. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പത്ത് ജില്ലകൾക്ക് വെന്റിലേറ്ററുകൾ സംഭാവന ചെയ്യുമെന്നും 2000 കുടുംബങ്ങൾക്ക് സ്വന്തം ജീവനക്കാർ വഴി സഹായമെത്തിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു.