philippines

മനില։ കൊവിഡ് 19 മൂലം ഏർപ്പെടുത്തിയിരിക്കുന്ന ലോക്ഡൗൺ നിയമങ്ങൾ ലംഘിക്കുന്നവരെ സംഭവസ്ഥലത്തുവച്ചുതന്നെ വെടിവച്ച് കൊല്ലുമെന്ന് ഫിലിപ്പൈൻസ് പ്രസിഡന്റ് റോഡ്രിഗോ ഡുട്ടേ‌ർട്ട് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ആരോഗ്യ പ്രവർത്തകരെ പൊതുജനങ്ങൾ ആക്രമിക്കുന്ന പശ്ചാത്തലത്തിലാണ് പൊലീസിനും പട്ടാളത്തിനും ഉത്തരവ് നൽകിയത്.

ഭക്ഷണവും ദുരിതാശ്വാസ സാമഗ്രികളും ലഭിക്കുന്നില്ലെന്നാരോപിച്ച് മനില ക്യൂസോൺ സിറ്റിയിലെ ചേരിനിവാസികൾ കഴിഞ്ഞ ദിവസം റോഡുകളിലിറങ്ങി പ്രതിഷേധിച്ചിരുന്നു. രാജ്യതലസ്ഥാനമായ മനിലയിലും പ്രതിഷേധമുണ്ടായി.