lewis

ലണ്ടൻ : അന്താരാഷ്ട്ര ക്രിക്കറ്റിൽ ഉപയോഗിക്കുന്ന മഴനിയമമായ ഡക്ക്‌വർത്ത് - ലൂയിസ് നിയമത്തിന്റെ ഉപജ്ഞാതക്കളിൽ ഒരാളായ ടോണി ലൂയിസ് ലണ്ടനിൽ അന്തരിച്ചു. 78 വയസായിരുന്നു. സഹ ഗണിതശാസ്ത്രജ്ഞനായ ഫ്രാങ്ക് ഡക്ക്‌വർത്തിനൊപ്പം 1997ലാണ് ലൂയിസ് മഴനിയമം ആവിഷ്കരിച്ചത്. രണ്ട് വർഷത്തിന് ശേഷം ഇത് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ അംഗീകരിച്ചു.