ന്യൂഡൽഹി: ലോക്ക്ഡൗണിന് സംസ്ഥാനങ്ങൾ ഇതുവരെ നൽകിയ പിന്തുണ വലുതാണെന്ന് മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. തുടർന്നും പലകാര്യങ്ങളും ചെയ്യാനുണ്ട്. കേന്ദ്രസർക്കാർ നൽകിയ മാർഗനിർദ്ദേശങ്ങൾ ജില്ലാ തലത്തിൽ നടപ്പാക്കണം.
. സംസ്ഥാനങ്ങളുടെ പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രധാനമന്ത്രി തൃപ്തി രേഖപ്പെടുത്തി.
കൊവിഡ് കൂടുതലായി റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ നിന്ന് മറ്റിടങ്ങളിലേക്ക് പടരുന്നില്ലെന്ന് ഉറപ്പാക്കണം.
വൈറസ് വ്യാപനം തടയാൻ എല്ലാവരും ഒരുടീമായി പ്രവർത്തിച്ചു. സംസ്ഥാന സർക്കാരുകളുടെ സഹകരണത്തിന് പ്രധാനമന്ത്രി നന്ദി പറഞ്ഞു.
ഡൽഹിയിൽ പ്രധാനമന്ത്രിക്കൊപ്പം ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഹർഷവർദ്ധൻ, കാബിനറ്റ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഐ.സി.എം.ആർ മേധാവി തുടങ്ങിയവരും സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാർക്കൊപ്പം ആരോഗ്യമന്ത്രിമാർ, ചീഫ് സെക്രട്ടറിമാർ തുടങ്ങിയ ഉദ്യോഗസ്ഥരും വീഡിയോകോൺഫറൻസിൽ പങ്കെടുത്തു.