covid-19

സാന്റിയാഗോ: ചികിത്സയിലിരിക്കെ ചാടിപ്പോയി ആശങ്ക സൃഷ്ടിച്ച് കൊവിഡ് 19 രോഗബാധിതയായ യുവതി. യുവതി കാട്ടിക്കൂട്ടിയ പരാക്രമങ്ങൾ ഇവരെ പിടികൂടിയ പൊലീസുകാരെ ഇപ്പോൾ പരിഭ്രാന്തിയിൽ ആക്കിയിരിക്കുകയാണ്. ചിലിയിലെ സാന്റിയാഗോയിലാണ് സംഭവം നടന്നത്. ഇവർ ചികിത്സയിലിരുന്ന ആശുപത്രി നൽകിയ പരാതിയെ തുടർന്നാണ് പൊലീസുകാർ യുവതിയെ തേടി ഇറങ്ങിയത്.

ഒടുവിൽ സമീപത്തുള്ള ചന്തയിൽ നിന്നും ഇവരെ കണ്ടെത്തുകയായിരുന്നു. എന്നാൽ ഒപ്പം വരാനും ആശുപതിയിൽ തിരികെ അഡ്മിറ്റാവാനും പൊലീസുകാർ നിർബന്ധിച്ചിട്ടും ഇവർ കൂട്ടാക്കിയില്ല. ഇവർ സഹകരിക്കാൻ കൂട്ടാക്കാതെ ഇരുന്നതോടെ പൊലീസുകാർ ബലം പ്രയോഗിക്കാൻ ആരംഭിച്ചു. അതോടെ പൊലീസുകാർക്ക് നേരെ തുപ്പാനും, ഓടിയ ശേഷം പൊലീസുകാരുടെ മേൽ തിരിച്ചറിയാൻ സാധിക്കാത്ത ഒരു ദ്രാവകം യുവതി ഒഴിക്കുകയും ചെയ്തു.

തുടർന്ന്, യുവതിയെ തിരികെ ആശുപത്രിയിൽ ആക്കിയെങ്കിലും പൊലീസുകാർ തങ്ങൾക്കും രോഗം വരുമോ എന്ന ആശങ്കയിലാണ്. ഇവരുടെ ഉമിനീരും, ഇവരൊഴിച്ച ദ്രാവകവും ദേഹത്തായതാണ് കാരണം. അതുകൊണ്ടുതന്നെ അധികം താമസിയാതെ പൊലീസുകാർ അണുനശീകരണം നടത്തുകയും ശേഷം സംഭവം നടന്ന ചന്ത പൂട്ടുകയും ചെയ്തു.