മുൻ വിശ്വസുന്ദരിയും ബോളിവുഡ് താരവുമായ സുസ്മിത സെൻ സോഷ്യൽ മീഡിയയിലും സജീവമാണ്. കാമുകൻ റൊഹ്മാൻ ഷോളുമൊത്തുള്ള ചിത്രങ്ങൾ ആരാധകർ
ക്കായി താരം പങ്കുവയ്ക്കാറുണ്ട്..ഇപ്പോഴിതാ ലോക്ക്ഡൗൺ സ്പെഷ്യൽ ചിത്രങ്ങൾ പോസ്റ്റ് ചെയിതിരിക്കുകയാണ് താരം. റൊഹ്മാനൊപ്പം യോഗ ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് സുസ്മിത പങ്കുവെച്ചിരിക്കുന്നത്.
മനോഹരമായ കുറിപ്പിനൊപ്പമാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചില നിമിഷങ്ങളിൽ നമ്മൾ എല്ലാം സേവനങ്ങൾ ചെയ്യേണ്ടതുണ്ട്. എല്ലാ പ്രശ്നങ്ങൾക്കും എതിരായി മാനസിക, ശാരീരിക ആരോഗ്യം സൂക്ഷിക്കണം.- സുഷ്മിത കുറിച്ചു.
കാമുകനൊപ്പമുള്ള താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.