വേനൽക്കാല നേത്രരോഗങ്ങളിൽ വ്യാപകമായുള്ളതാണ് ചെങ്കണ്ണ്. ബാക്ടീരിയൽ ചെങ്കണ്ണ് ഉണ്ടായാൽ കണ്ണ് ചുവന്ന് കലങ്ങും. പഴുപ്പ്, പീളകെട്ടൽ എന്നിവയും ലക്ഷണങ്ങളാണ്. വേഗത്തിൽ പകരും. ആന്റീ ബാക്ടീരിയൽ തുള്ളിമരുന്നുകളാണ് ഔഷധം. വൈറൽ ചെങ്കണ്ണിന്റെ ലക്ഷണങ്ങൾ, കണ്ണിന് ചുവപ്പ്, കണ്ണിൽ നിന്ന് വെള്ളം വരിക, മണൽ വീണതു പോലുള്ള തരിപ്പ്, പ്രകാശത്തിലേക്ക് നോക്കുമ്പോൾ അസ്വസ്ഥത എന്നിവയാണ്.ചെങ്കണ്ണുള്ളപ്പോൾ ഇടയ്ക്കിടെ ശുദ്ധജലം ഉപയോഗിച്ച് കണ്ണുകൾ കഴുകുക. കൈകൾ കൊണ്ട് കണ്ണിൽ സ്പർശിക്കരുത്. ഇത് കണ്ണിൽ അഴുക്ക് പുരളാതിരിക്കാൻ മാത്രമല്ല കണ്ണീര് കൈയിൽ പുരളുന്നത് വഴി മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാനും സഹായിക്കും. അസുഖം ഭേദമാകാതെ മറ്റുള്ളവരുമായി സമ്പർക്കം അരുത്. ടി.വി കാണുന്നതിനും വായിക്കുന്നതിനും കുഴപ്പമില്ലെങ്കിലും കണ്ണിന് സമ്മർദ്ദം വരാതെ നോക്കുക.രോഗി ഉപയോഗിച്ച തലയിണ, തോർത്ത്, ബെഡ്ഷീറ്റ് എന്നിവ മറ്റുള്ളവർ ഉപയോഗിക്കരുത്.