മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
പുനപരീക്ഷയിൽ പങ്കെടുക്കും. ബന്ധുവിന്റെ സമീപനത്തിൽ സംശയം. വിദഗ്ദ്ധോപദേശം തേടും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ആശയങ്ങൾ നടപ്പാക്കും. അശ്രാന്ത പരിശ്രമം വേണ്ടിവരും. കുടുംബത്തിൽ സ്വസ്ഥത.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
സ്വന്തം ചുമതലകൾ നിറവേറ്റും. പുതിയ കരാർ ജോലികൾ ഒഴിവാക്കും. ഉൗഹാപോഹങ്ങൾ കേൾക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
സത്യാവസ്ഥ അറിഞ്ഞുപ്രവർത്തിക്കും. പ്രവർത്തനശൈലിയിൽ മാറ്റം വരുത്തും. പുതിയ സംരംഭങ്ങൾ മാറ്റിവയ്ക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
വഞ്ചനയിൽ അകപ്പെടരുത്. പ്രവർത്തന രഹിതമായ അവസ്ഥ. സംസാരശൈലിയിൽ മാറ്റം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
പൊതുപ്രവർത്തനത്തിൽ നിന്ന് പിന്മാറും. ആത്മബന്ധങ്ങൾക്ക് നിയന്ത്രണം. ഉൗഹക്കച്ചവടത്തിൽ നഷ്ടം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
അസാദ്ധ്യമായ കാര്യങ്ങൾ ചെയ്യും. സുഹൃദ് സഹായമുണ്ടാകും. പ്രത്യുപകാരം ചെയ്യാൻ അവസരം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
പ്രവൃത്തി മേഖലയിൽ നിന്നു പിന്മാറും. ചടങ്ങുകൾ ഒഴിവാക്കും. കരാർ ജോലികൾ ഉപേക്ഷിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ഉദ്ദേശ ശുദ്ധിയോടെ പ്രവർത്തിക്കും. മറ്റുള്ളവർക്ക് മാതൃകയാകും. സാധു കുടുംബങ്ങൾക്ക് സഹായം നൽകും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
വിദഗ്ദ്ധോപദേശം സ്വീകരിക്കും. സുരക്ഷാപദ്ധതികൾ ആവിഷ്കരിക്കും. അതിശയോക്തി ഒഴിവാക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
സംസാരശൈലിയിൽ മാറ്റം. ചെലവുകൾക്ക് നിയന്ത്രണം. ആരോഗ്യം സംരക്ഷിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
പ്രകൃതിദത്ത രീതികൾ ശീലിക്കും. പ്രവർത്തന ശൈലിയിൽ മാറ്റം. വസ്തുനിഷ്ഠമായി കാര്യങ്ങൾ ചെയ്യും.