k-surendran

തിരുവനന്തപുരം: കൊവിഡ് 19 വ്യാപനം തടയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ലോക്ക് ഡൗൺ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ലംഘിച്ചതായി അരോപണം. നിങ്ങൾ എവിടെയാണോ അവിടെ തുടരുക എന്ന മോദിയുടെ നിർദേശത്തിന് വിപരീതമായി സുരേന്ദ്രൻ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.

അതേസമയം, ജില്ലാ പൊലീസ് സുപ്രണ്ടിന്റെ അനുവാദത്തോടെയാണ് താൻ ഔദ്യോഗിക വാഹനത്തിൽ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോയതെന്നാണ് കെ. സുരേന്ദ്രൻ നൽകുന്ന വിശദീകരണം. ഔദ്യോഗിക ചുമതലകൾ നിർവഹിക്കാൻ വേണ്ടിയാണ് സുരേന്ദ്രൻ എത്തിയതെന്നും, കേന്ദ്ര നേതൃത്വത്തെ ഉൾപ്പെടെ ഇക്കാര്യം അറിയിച്ചുവെന്നുമാണ് പാർട്ടിയുടെ പ്രതികരണം.


ദിവസങ്ങളായി കോഴിക്കോട് ഉള്ള്യേരിയിലെ സ്വവസതിയിലായിരുന്ന കെ. സുരേന്ദ്രൻ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തേത്തി വാർത്താസമ്മേളനം നടത്തിയിരുന്നു. യാത്ര വിലക്ക് നിലനിൽക്കെ എങ്ങനെ കോഴിക്കോട് എത്തി എന്ന് നിരവധിയാളുകൾ ചോദ്യം ഉന്നയിച്ചതോടെയാണ് സംഭവം വിവാദമായത്.