lijo-jose-pellisserry

കൊവിഡ് 19 ഭീതിയിലിരിക്കെ, ഏപ്രിൽ അഞ്ചിന് രാജ്യത്താകമാനം ജനങ്ങൾ രാത്രി ഒമ്പത് മണിയ്ക്ക് ഒമ്പത് മിനിറ്റ് വീടുകളൽ ടോർച്ച് തെളിയിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ ട്രോളി സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരി. 'പുര കത്തുമ്പോൾ ടോർച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ട് അടിക്കുമ്പോൾ കറക്‌ട് കൊറോണയുടെ കണ്ണില് നോക്കി അടിക്കണം' എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

പുര കത്തുമ്പോ ടോർച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ട് അടിക്കുമ്പോ കറക്റ്റ് കൊറോണയുടെ കണ്ണില് നോക്കി അടിക്കണം 🔦

NB: മെഴുതിരി , ബൾബ് , മണ്ണെണ്ണ വിളക്ക് , പെട്രോമാസ് , അരിക്കലാമ്പ് , എമർജൻസി ലൈറ്റ് മുതലായവയുമായ് വരുന്നവരെ വേദിയിൽ പ്രവേശിപ്പിക്കുന്നതല്ല
എന്ന്
കമ്മിറ്റി

എല്ലാ വെളിച്ചവും അണച്ച് വാതിലടച്ച ശേഷം വീടുകളുടെ വാതിൽക്കലേക്കോ, ബാൽക്കണിയിലോ വന്ന് വിളക്ക്, മെഴുകുതിരി, ടോർച്ച്, മൊബൈൽ ലൈറ്റ് എന്നിവ തെളിയിക്കാനാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. ഞായറാഴ്ച നമ്മുടെ ശക്തി കാണിയ്ക്കേണ്ട ദിവസമാണെന്നും, ഇന്ത്യയുടെ ഐക്യം ലോകം പിന്തുടരുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.