മലയാള സിനിമാ ഇൻഡസ്ട്രി ഭരിക്കുന്നത് മോഹൻലാൽ തന്നെയെന്ന് സംവിധായകൻ. മോഹൻലാലിന്റെ ലെറ്റർപാഡിലെ ഒപ്പിന് 14 കോടി രൂപയുടെ ബിസിനസ് നടത്താൻ പ്രാപ്തിയുണ്ട്. മോഹൻലാൽ സിനിമകൾ തിയേറ്ററിൽ പരാജയപ്പെട്ടാൽ പോലും, അത് പ്രൊഡ്യൂസർക്ക് നഷ്‌ടംവരുത്തില്ലെന്നതാണ് സത്യം. സംവിധായകൻ ശാന്തിവിള ദിനേശാണ് ഇതുസംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയത്. അടുത്തിടെ ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
'പുതുമുഖ നടന്മാരാണ് ഇൻഡസ്‌ട്രി ഭരിക്കുന്നതെന്ന് ആരാണ് പറഞ്ഞത്. മോഹൻലാൽ ഒരു ലെറ്റർപാഡിൽ ഒപ്പിട്ട് തരികയാണ് 60 ദിവസം തരാമെന്ന് പറഞ്ഞ്, പ്രൊഡ്യൂസർക്ക് അപ്പോൾ കിട്ടും 14 കോടി രൂപ. ആ ലെറ്റർപാഡ് കാണിച്ചാൽ അപ്പോൾ തന്നെ 14 കോടി രൂപയുടെ ബിസിനസ് നടക്കാൻ പ്രാപ്‌തിയുള്ള നടനാണ് മോഹൻലാൽ. അപ്പോൾ ഇൻഡസ്‌ട്രി ഭരിക്കുന്നത് ആരാ? അങ്ങേരല്ലേ? മാർക്കറ്റ് സറ്റൈഡിയായി നിൽക്കുന്നയാളല്ലേ അദ്ദേഹം. പടം പൊളിഞ്ഞാൽ പോലും പ്രോഡ്യൂസർക്ക് ഒരു നഷ്‌ടവും വരില്ല'.