മെക്‌സിക്കോ : കൊവിഡ് നിയന്ത്രണത്തെ തുടർന്ന് കൊറോണ ബിയർ നിർമാണം മെക്‌സിക്കോയിൽ നിർത്തിവച്ചു. കൊവിഡ് 19 എന്ന രോഗത്തിന് കാരണമാകുന്ന കൊറോണ വൈറസ് രാജ്യമെങ്ങും വ്യാപിക്കുന്ന സാഹചര്യത്തിലാണ് കൊറോണ ബിയറിന്റെ നിർമാണവും വിതരണവും നിർത്തലാക്കിയത്. വൈറസിന്റെ പേരിലുളള ബിയർ ജനങ്ങളിൽ ആശങ്ക ഉണ്ടാക്കാൻ സാധ്യതയുളളതിനാൽ കൊറോണ ബിയർ നിർത്തിവയ്ക്കാൻ മെക്‌സിക്കൻ സർക്കാർ ഉത്തരവിടുകയായിരുന്നു. ഏപ്രിൽ 30 വരെയാണ് നിർമാണം നിർത്തിവച്ചിരിക്കുന്നത്. വൈറസ് ലോകമെങ്ങും വ്യാപിച്ചതോടെ നേരതെ തന്നെ സമൂഹ മാദ്ധ്യമങ്ങളിൽ കൊറോണ ബിയറിന്റെ പേരിൽ ട്രോളുകൾ ഇറങ്ങി തുടങ്ങിയിരുന്നു. പിന്നിട് രാജ്യങ്ങളുടെ അതിർത്തികൾ കടന്ന് വൈറസ് ലോകമെങ്ങും വ്യാപിച്ചതോടെ കൊറോണ ബിയറിന്റെ വിൽപ്പനയ്ക്ക് അമേരിക്കയിൽ ഉൾപ്പടെ വിവിധ രാജ്യങ്ങളിൽ വിലക്ക് ഏർപ്പെടുത്തി. അതേസമയം മെക്‌സിക്കോയിൽ 1500 ൽ ഏറെ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച് 50 പേർ മരണപ്പെടുകയും ചെയ്തു. ലോകത്ത്
53292 പേർ ഇതുവരെ കൊവിഡ് ബാധിച്ചു മരിച്ചു.