ഹൈദരാബാദ്:കൊവിഡ് 19നെ പ്രതിരോധിക്കാൻ മൂക്കിൽ ഒഴിക്കുന്ന വാക്‌സിൻ ഹൈദരാബാദിലെ ഭാരത് ബയോടെക് കമ്പനി അന്താരാഷ്‌ട്ര സഹകരണത്തോടെ വികസിപ്പിക്കുന്നു. കോറോ ഫ്ലൂ എന്ന ഈ വാക്‌സിൻ മൂക്കിൽ ഒറ്റത്തുള്ളി ഒഴിച്ചാൽ മതി. സെപ്റ്റംബറിൽ മനുഷ്യരിലെ പരീക്ഷണം ആരംഭിക്കും.
അമേരിക്കയിലെ വിസ്കോൺസിൻ സർവകലാശാലയിലെ വൈറോളജിസ്റ്റുകളും ഫ്ലൂ ജെൻ എന്ന വാക്‌സിൻ കമ്പനിയുമായി സഹകരിച്ചാണ് നിർമ്മാണം. ഫ്ലൂ ജെൻ കമ്പനിയുടെ നിലവിലുള്ള ഫ്ലൂ വാക്സിൻ അടിസ്ഥാനമാക്കിയാണ് കോറോ ഫ്ലൂ നിർമ്മിക്കുന്നത്.
പോരാളി എം. 2 എസ്. ആർ വൈറസ്
@ ഇൻഫ്ലുവൻസ വൈറസിന്റെ ഒരു പതിപ്പായ എം. 2 എസ്. ആർ വൈറസ് ആണ് ഫ്ലൂജൻ വാക്സിനിൽ ഉള്ളത്.
@മറ്റ് വൈറസുകളുടെ ജീൻ വഹിക്കാൻ ശേഷിയുള്ള വൈറസാണിത്.
@അതിലേക്ക് കൊവിഡ് രോഗത്തിന് കാരണമായ സാർസ് സി. ഒ. വി. 2 വൈറസിന്റെ ജീൻ കടത്തി വിട്ടാണ് കോറോ ഫ്ലൂ വാക്സിൻ നിർമ്മിക്കുന്നത്.
@അതോടെ പുതിയ വാക്സിൻ കൊവിഡ് വൈറസിനെ പ്രതിരോധിക്കും.
@ഭാരത് ബയോടെക്കായിരിക്കും വാക്സിൻ നിർമ്മിക്കുന്നതും ക്ലിനിക്കൽ ട്രയലുകൾ നടത്തുന്നതും
@ 30 കോടി ഡോസ് വാക്സിൻ നിർമ്മിക്കും. ആഗോള തലത്തിൽ വാക്സിൻ വിതരണം ചെയ്യും
ലാബ് പരീക്ഷണങ്ങൾ
അമേരിക്കയിൽ
@ ഫ്ലൂജൻ കമ്പനിയുടെ നിർമ്മാണ സങ്കേതങ്ങൾ ഭാരത് ബയോടെക്കിന് കൈമാറും.
@വിസ്കോൺസിൻ മാഡിസൺ സർവകലാശാലയിലെ ലബോറട്ടറിയിലായിരിക്കും വാക്സിൻ മൃഗങ്ങളിൽ പരീക്ഷിക്കുന്നത്
@ അതിന്റെ അടിസ്ഥാനത്തിൽ അവശ്യമെങ്കിൽ വാക്സിനിൽ മാറ്റങ്ങൾ വരുത്തും
@ഇതിന് മൂന്ന് മുതൽ ആറ് മാസം വരെ വേണ്ടിവരും
@അതിന് ശേഷമായിരിക്കും മനുഷ്യരിൽ വാക്സിൻ പരീക്ഷിക്കുന്നത്.
@സെപ്റ്റംബർ - നവംബറിലായിരിക്കും മനുഷ്യരിലെ പരീക്ഷണം
മൂക്കിലൊഴിക്കാം
@ഫ്ലൂ വാക്സിനെ പോലെ കോറോ ഫ്ലൂവും മൂക്കിലൂടെയാണ് നൽകുന്നത്
@മറ്റ് ഫ്ലൂ വാക്സിനുകൾ ശരീരത്തിൽ കുത്തി വയ്‌ക്കുകയാണ്.
@അതിനേക്കാൾ ഫലപ്രദമാണ് മൂക്കിലൂടെ നൽകുന്നത്
@കൊവിഡ് വൈറസ് മൂക്കിലൂടെയാണ് പ്രധാനമായും ശരീരത്തിൽ കടക്കുന്നത്.