കുവൈറ്റ് സിറ്റി: കുവൈറ്റിൽ കൊവിഡ് -19 രോഗബാധിതരുടെ എണ്ണത്തിൽ വൻവർദ്ധന. ഇന്നലെ ഒറ്റദിവസം കൊണ്ട് 45 ഇന്ത്യാക്കാർക്ക് ഉൾപ്പടെ 75 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണത്തിൽ ഒരുദിവസം ഇത്രയധികം വർദ്ധനവുണ്ടാവുന്നത് ആദ്യമായാണ്. ഇതോടെ ആകെ രോഗികളുടെ എണ്ണം 417 ആയി. പുതിയ രോഗബാധിതരിൽ 26 ഇന്ത്യക്കാർ നേരത്തെ വൈറസ് സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവരാണ്. അതേസമയം, 16 ഇന്ത്യക്കാർ, രണ്ട് കുവൈറ്റ് സ്വദേശികൾ, ഏഴ് ബംഗ്ലാദേശികൾ, അഞ്ച് ഈജിപ്തുകാർ, ഒരു ഫിലിപ്പീൻസ് പൗരൻ, ഒരു നേപ്പാൾ പൗരൻ എന്നിവർക്ക് രോഗം വന്നതെങ്ങനെയെന്ന് കണ്ടെത്തിയിട്ടില്ല.