തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ കഴിഞ്ഞു കരവാരം എന്ന സ്ഥലത്തു നിന്ന് രാവിലെ തന്നെ വാവയ്ക്കു കാൾ എത്തി , വീടിന്റെ അതിരിനോട് ചേർന്ന് രണ്ടു മൂർഖൻ പാമ്പുകളെ കണ്ടു എന്ന് പറഞ്ഞാണ് വിളിച്ചത്,രണ്ടു മൂന്നു ദിവസങ്ങളായി കാണുന്നു, കുട്ടികളും,റബ്ബർ വെട്ടുന്ന തൊഴിലാളികളുമാണ് കണ്ടത്.
സ്ഥലത്തു എത്തിയപ്പോഴാണ് വാവയ്ക്കു പഴയൊരു കാര്യം ഓർമ്മ വന്നത് ,ഇതിനു അടുത്തുള്ള ഒരു സ്ഥലത്തു നിന്ന് മൂർഖൻ പാമ്പിനെ പിടികൂടുമ്പോഴാണ് അതിന്റെ കടിയേറ്റു വാവയുടെ വലതു കൈയുടെ സ്വാധ്വീനം നഷ്ടപെട്ടത് .എന്തായാലും വാവ പാമ്പിനെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചു ,ഒരു പറങ്കി മരത്തിനു താഴെയാണ് പാമ്പു കയറിയ മാളം ,പക്ഷെ വാവ നോക്കിയപ്പോൾ കണ്ട കാഴ്ച നിറയെ മാളങ്ങൾ ,കുറേനേരത്തെ ശ്രമഫലമായി മാളം വെട്ടി വലുതാക്കി,പക്ഷെ പാമ്പിനെ കണ്ടെത്താനായില്ല ,മണിക്കുറുകൾ നീണ്ട തിരച്ചിലിനൊടുവിൽ പാമ്പിനെ കണ്ടു ,മുട്ടയിട്ട മൂർഖൻ പാമ്പാണ് കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്