വാഷിംഗ്ടൺ : കൊവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ ചെയ്തിരിക്കുന്ന രാജ്യങ്ങളിലെ ട്രാഫിക്ക് കണക്കുകൂട്ടാൻ ഡേറ്റ ഗേജുമായി ഗൂഗിൽ രംഗത്ത്. 131 രാജ്യങ്ങളിലെ ട്രാഫിക്കാണ് ഡേറ്റ ഗേജ് കണക്കുകൂട്ടുന്നത്. ഉപഭോക്ക്താക്കളുടെ മൊബൈൽ ലൊക്കേഷൻ ഉപയോഗിച്ചാണ് ഗൂഗിൽ ഡേറ്റ ഗേജ് പ്രവർത്തിക്കുന്നത്. ജനങ്ങൾ ഏതൊക്കെ സ്ഥലത്ത് ഒത്ത് കൂടുന്നുവെന്നും എവിടെയാണ് കൂടുതൽ ആളുകൾ ഉളളതെന്നും ഇതിലൂടെ അറിയാൻ സാധിക്കും. വിമാനത്താവളം ,റെയിൽവേ സ്‌റ്റേഷൻ തുടങ്ങിയ പൊതു സ്ഥലങ്ങളിലെ കണക്കാണ് രേഖപ്പെടുത്തുക. 42 മണിക്കൂർ മുതൽ 72 മണിക്കൂർ വരെയുളള ഏറ്റവും പുതിയ വിവരങ്ങളാണ് ഇതിലൂടെ ലഭ്യമാവുക. അതാത് രാജ്യങ്ങളിലെ സർക്കാർ സംവിധാനങ്ങൾക്ക് ഈ വിവരങ്ങൾ ലഭ്യമാകുന്നതൊടേ കൊവിഡ് പ്രതിരോധത്തിന് എതിരെ കൂടുതൽ സഹായകമാകുമെന്നും ഗൂഗിൽ അധികൃതർ പറയുന്നു. എന്നാൽ ഡേറ്റ ഗേജിലൂടെ കൃത്യമായ കണകുകൾ ലഭ്യമാകില്ലെന്നും. ശതമാനം മാത്രമാകും നൽകുകയെന്നും ഗൂഗിൽ ചീഫ് ഹെൽത്ത് ഓഫീസർ വ്യക്തമാക്കി.