jair-bolsonaro

സാവോപോളോ: കൊവിഡ് -19 ചെറിയ പനി മാത്രമാണെന്നും ആരും മരിക്കില്ലെന്നും പറഞ്ഞ് നിസാരവത്കരിച്ച ബ്രസീൽ പ്രസിഡന്റ് ജയിർ ബൊൽസനാരോ ഒടുവിൽ ഐസലേഷനിൽ‌.

സമ്പൂർണ അടച്ചുപൂട്ടൽ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ തകർക്കുമെന്നും നഷ്ടം താങ്ങാനാകാത്തതായിരിക്കുമെന്നും അതുകൊണ്ട് ജനങ്ങൾ വീട്ടിൽ അടച്ചിരിക്കാതെ ജോലിയ്ക്ക് പോകണമെന്നും ബോൽസനാരോ നേരത്തെ പറഞ്ഞിരുന്നു.

വൈറസ് സൃഷ്ടിക്കുന്നതിനേക്കാൾ വലിയ നഷ്ടമാണ് ലോക്‌ഡൗൺ ഉണ്ടാക്കുകയെന്നും അപകടത്തിൽ ആളുകൾ മരിക്കുമെന്ന് ഭയന്ന് കാർ കമ്പനികൾ അടച്ചുപൂട്ടാറില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. കൊവിഡ് അത്ര പേടിക്കേണ്ട കാര്യമല്ലെന്നും മാദ്ധ്യമങ്ങൾ പെരുപ്പിച്ച് കാണിക്കുകയാണെന്നുമായിരുന്നു മറ്റൊരു വിവാദ പ്രസ്‍താവന.

എന്നാൽ,​ ശനിയാഴ്ച മുതൽ ബൊൽസൊനാരോ ഐസലേഷനിലാണ്. മുമ്പ് ബ്രസീലിലെ ഉന്നത ഉദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ബൊൽസനാരോ സ്വയം ഐസൊലേഷനിൽ പ്രവേശിച്ചിരുന്നു. 14 ദിവസത്തിന് ശേഷം സജീവമായ ബൊൽസനാരോ വീണ്ടും കൊവിഡിനെ നിസാരമായി കണ്ട് പ്രസ്‍താവനകൾ നടത്തി. ഇതിനെതിരെ ലോക വ്യാപകമായി കനത്ത പ്രതിഷേധം ഉയർന്നിരുന്നു. ആരോഗ്യമന്ത്രി ലൂയിസ് ഹെന്ററിക് മൻഡെറ്റയും പ്രസിഡന്റിനെ പരസ്യമായി വിമർശിച്ചിരുന്നു.