തിരുവനന്തപുരം: തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ പ്രവർത്തിക്കുന്ന ഒമ്പത് കമ്മ്യൂണിറ്റി കിച്ചണുകളിൽ ഭക്ഷണം തയ്യാറാക്കുന്നതിനാവശ്യമായ അരി, പച്ചക്കറികൾ തുടങ്ങിയവ വി.എസ്. ശിവകുമാർ എം.എൽ.എ മേയർ കെ. ശ്രീകുമാറിന് കൈമാറി. വെട്ടുകാട്, പൊന്നറ, പുതുക്കാട്, തൈയ്ക്കാട് എൽ.പി.എസ്, ചാല, കോട്ടൺഹിൽ എൽ.പി.എസ്, എസ്.എം.വി സ്കൂൾ, വഞ്ചിയൂർ ഹൈസ്കൂൾ, മണക്കാട് സ്കൂൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണുകളിലേയ്ക്കാണ് ഭക്ഷ്യവസ്തുക്കൾ കൈമാറിയത്. തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ ഭക്ഷ്യവസ്തുക്കൾ എത്തിക്കുമെന്നും എം.എൽ.എ അറിയിച്ചു. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ഡി. അനിൽ കുമാർ, വലിയശാല പരമേശ്വരൻനായർ, പി. പത്മകുമാർ, ഡെപ്യൂട്ടി സെക്രട്ടറി ബിനി. കെ.യു തുടങ്ങിയവർ സംബന്ധിച്ചു.