eddy-large

ബ്രിട്ടൻ: പ്രശസ്ത ഇംഗ്ലീഷ് ഹാസ്യ കലാകാരനും ടിവി അവതാരകനുമായിരുന്ന എഡ്ഡി ലാർജ് കൊവിഡ് -19 ബാധിച്ച് മരിച്ചു.. 78 വയസായിരുന്നു. ബ്രിട്ടനിലെ ഗ്ലാസ്ഗോ സ്വദേശിയായ എഡ്ഡി 1960 ലാണ് കോമഡി രംഗത്തെത്തുന്നത്. ഹാസ്യ കലാകാരനായ സയ്ദ് ലിറ്റിലുമായി ചേർന്ന് പബ്ബുകളിലും ക്ലബുകളിലും കോമഡി ഷോ നടത്തിയതോടെ പ്രേക്ഷക ശ്രദ്ധ നേടി. ലിറ്റിൽ ആൻഡ് ലാർജ് എന്ന പേരിൽ ഇവരുടെ ഷോ പ്രസിദ്ധമായി. ഓപ്പർച്യൂണിറ്റി നോക്ക്സ് എന്ന പരിപാടിയിലൂടെ ടെലിവിഷൻ രംഗത്തെത്തിയ ഇവർ തങ്ങളുടെ ലിറ്റിൽ ആൻഡ് ലാർജ് ഷോ ഐ.ടി.വി ചാനലിൽ ആരംഭിച്ചു. ദ ബ്രീഫ്, ബ്ലാക്ക്പൂൾ എന്നിവയിലടക്കം പല സീരിസിലും എഡ്ഡി അഭിനയിച്ചിട്ടുണ്ട്. രണ്ട് തവണ വിവാഹിതനായി. പാട്സി സ്കോട്ടാണ് ഭാര്യ. ഇരു വിവാഹങ്ങളിലും നിന്നായി മൂന്ന് മക്കളുണ്ട്.