തിരുവനന്തപുരം:നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് വളപ്പ് അണുവിമുക്തമാക്കി.മെഡിക്കൽ കോളേജ് ആശുപത്രി,അത്യാഹിത വിഭാഗം,ഒ.പി ബ്ലോക്ക്,സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക്, മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക്,ഡെന്റൽ കോളേജ്,എസ്.എ.ടി ആശുപത്രി,ശ്രീചിത്ര,ആർ.സി.സി,കോളേജ് ഡിപ്പാർട്ട്‌മെന്റ് എന്നീ പരിസരങ്ങളിൽ അണുനശീകരണം നടത്തി.ജെറ്റർ, പവർ സ്‌പ്രേയർ എന്നിവ കൂടാതെ പ്രത്യേകം സജ്ജമാക്കിയ ടാങ്കറും ഉപയോഗിച്ചാണ് നഗരസഭ അണുനശീകരണം നടത്തിയത്. ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർമാൻ ഐ.പി.ബിനു, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ എസ്.എസ്.സിന്ധു,കോർപ്പറേഷൻ ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അണുനശീകരണം നടത്തിയത്.മെഡിക്കൽ കോളേജ് സോൺ ഹെൽത്ത് ഇൻസ്‌പെക്ടർ സുജിത് സുധാകർ, മെഡിക്കൽ കോളേജ് ആശുപത്രി ഹെൽത്ത് ഇൻസ്‌പെക്ടർ വികാസ് ബഷീർ,എസ്.എ.ടി ഹെൽത്ത് ഇൻസ്‌പെക്ടർ ബിജു.പി.കരിയം,ജെ.എച്ച്.എമാരായ അനു,സൈജു,അലക്സ് ജോസ്,എസ്.എ.ടി ഹെൽത്ത് എഡ്യൂക്കേഷൻ സൊസൈറ്റിയെ പ്രതിനിധീകരിച്ച് എം.ജെ.നിസാം എന്നിവർ ശുചീകരണ സംഘത്തോടൊപ്പമുണ്ടായിരുന്നു.