മുംബയ് : പേസ് ബൗളർ ജസ്പ്രീത് ബുംറയുടെ വ്യത്യസ്തമായ ബൗളിംഗ് ആക്ഷൻ അനുകരിക്കുന്ന ഇന്ത്യൻ ക്രിക്കറ്റർ രോഹിത് ശർമ്മയുടെ ഒരു വയസുകാരി മകൾ സമെയ്‌രയുടെ വീഡിയോയാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായത്. ലോക്ക്ഡൗൺ കാലത്ത് വീട്ടിലിരിക്കുമ്പോഴാണ് രോഹിതും ഭാര്യ റിതികയും ചേർന്ന് മകളെക്കൊണ്ട് ബുംറയുടെ ആക്ഷൻ അനുകരിപ്പിച്ചത്.ഇൗ വീഡിയോ കണ്ട് തന്നെക്കാൾ നന്നായി സമെയ്‌ര ആക്ഷൻ കാണിക്കുന്നെന്ന് ബുംറ കമന്റ് ചെയ്തു.