
തിരുവനന്തപുരം : പൊതുപ്രവര്‍ത്തകരുടെ ചിലപ്പോഴുള്ള യാത്ര നിഷിദ്ധമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രൻ.. കോഴിക്കോട് നിന്ന് തിരുവനന്തപുരം വരെയെത്തി സുരേന്ദ്രൻ വാർത്താസമ്മേളനം നടത്തിയതിനെ തുടർന്നുള്ള വിമർശനത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി. ഒരു പാര്‍ട്ടിയുടെ പ്രധാന നേതാവാണദ്ദേഹം അതിനാല്‍ തന്നെ പൊതുപ്രവര്‍ത്തകരുടെ ചിലപ്പോഴുള്ള യാത്ര നിഷിദ്ധമല്ല. സഞ്ചരിക്കേണ്ടത് ആവശ്യമായി വന്നത് കൊണ്ടാവും അങ്ങനെ യാത്ര ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. അവലോകനയോഗത്തിനുശേഷം മാദ്മധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിനല്‍കുകയായിരുന്നു അദ്ദേഹം .
.
കെ സുരേന്ദ്രന്‍ കോഴിക്കോട് നിന്ന് വ്യാഴാഴ്ച തിരുവനന്തപുരത്തെത്തി വാര്‍ത്താ സമ്മേളനം നടത്തിയതോടെയാണ് ലോക്ക് ഡൗണ്‍ ലംഘനം വിവാദമാകുന്നത്. എവിടെയാണോ ഉള്ളത് അവിടെ തന്നെ തുടരുകയെന്ന് പ്രധാനമന്ത്രിയുടെ ആഹ്വാനം ലംഘിച്ചുകൊണ്ടായിരുന്നു സുരേന്ദ്രന്‍റെ ഈ യാത്ര. എന്നാല്‍, ഡി.ജി.പിയുടെ അനുമതിയോടെയാണ് യാത്ര നടത്തിയതെന്നായിരുന്നു സുരേന്ദ്രന്‍ ഇതിനെക്കുറിച്ച് പ്രതികരിച്ചിരുന്നത്.