south-africa

ജോഹന്നാസ്ബർഗ് : ഇന്ത്യൻ പര്യടനം റദ്ദാക്കി നാട്ടിൽ തിരിച്ചെത്തിയ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരങ്ങൾക്ക് കൊവിഡ് ബാധിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. മാർച്ച് 18നാണ് ഇന്ത്യയിൽ നിന്ന് ടീം മടങ്ങിയെത്തിയത്.തുടർന്ന് പതിന്നാല് ദിവസം ക്വാറന്റൈനിലായിരുന്നു. ഇതിനിടയിൽ ലക്ഷണങ്ങൾ കാണിച്ചവരെ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും ഫലം നെഗറ്റീവായിരുന്നു. രോഗബാധിതയായ ബോളിവുഡ് ഗായിക ലക്നൗവിൽ താമസിച്ച അതേ ഹോട്ടലിലാണ് ദക്ഷിണാഫ്രിക്കൻ ടീമും താമസിച്ചത് എന്നത് ആശങ്ക പരത്തിയിരുന്നു.