ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ കാലത്ത് രാജ്യത്ത് കോണ്ടം വില്‍പനയില്‍ വന്‍ വര്‍ധന ഉണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം കോണ്ടം വില്‍പനയില്‍ 50 ശതമാനം വരെ വർദ്ധന ഉണ്ടായതായാണ് റിപ്പോർട്ട്.
ലോക്ക് ഡൗണിന്റെ ഭാഗമായി ആളുകള്‍ വീട്ടില്‍ ഇരിക്കാന്‍ തുടങ്ങിയതിന് പിന്നാലെയാണ് കോണ്ടം വില്‍പ്പനയില്‍ വര്‍ധനവ് ഉണ്ടായത്. ചെറിയ പാക്കറ്റുകളെക്കാളും ഇപ്പോള്‍ വലിയ പാക്കറ്റുകള്‍ക്കാണ് ഡിമാൻഡ് കൂടുതൽ . 10 മുതല്‍ 20 ഉറകള്‍ വീതമുള്ള വലിയ പാക്കറ്റുകളുടെ വില്‍പ്പനയാണ് വർധിച്ചിരിക്കുന്നതെന്നും വ്യാപാരികള്‍ പറയുന്നു. കോണ്ടം വില്പനയില്‍ വര്‍ദ്ധനവുണ്ടായതോടെ കൂടുതല്‍ സംഭരണത്തിനുള്ള ശ്രമത്തിലാണ് വ്യാപാരികള്‍.