supreme-court

ന്യൂഡൽഹി: കേരളവുമായുള്ള അതിർത്തി വിഷയത്തിൽ കേരള ഹൈക്കോടതി വിധിക്കെതിരായ സുപ്രീം കോടതിയിൽ എത്തിയ കർണാടകത്തിന് തിരിച്ചടി. അതിർത്തി തുറക്കണമെന്നുള്ള കേരള ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നുള്ള കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നുള്ള ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല.

അത്യാവശ്യ വാഹനങ്ങൾ കടത്തി വിടുന്നതിൽ ചീഫ് സെക്രട്ടറിമാരും കേന്ദ്ര ആരോഗ്യ സെക്രട്ടറിയും ചർച്ചയിലൂടെ പരിഹാരം കണ്ടെത്തണമെന്ന് കോടതി നിർദേശിച്ചു. ചികിത്സ ഉൾപ്പെടെയുള്ള അത്യാവശ്യ സേവനങ്ങൾ തടസപ്പെടുത്താൻ സാധിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. അത്യാവശ്യ വാഹനങ്ങൾ അതിർത്തിയിലൂടെ കടത്തി വിട്ടേ മതിയാകൂ എന്നും കോടതി വ്യക്തമാക്കി. എന്നാൽ ഇക്കാര്യത്തിൽ വിധി പുറപ്പെടുവിക്കാൻ സുപ്രീം കോടതി തയ്യാറായില്ല.

പകരം, ഇരു സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാരും കേന്ദ്ര ആരോഗ്യ സെക്രട്ടറിയും ഇക്കാര്യത്തിൽ കൂടിയാലോചന നടത്തണമെന്നും സുപ്രീം കോടതി പറഞ്ഞു. വേണമെങ്കിൽ അതിർത്തിയിൽ പ്രത്യേക പരിശോധനാ സംവിധാനം ഉണ്ടാക്കി ആളുകളെ കടത്തിവിടുന്ന കാര്യം ആലോചിക്കാവുന്നതാണെന്നും സുപ്രീം കോടതി നിർദേശിച്ചു. ഈ മാസം ഏഴിന് ഇക്കാര്യത്തിൽ ഓർ പോംവഴി കണ്ടെത്തി തീരുമാനം അറിയിക്കാനാണ് ഇരുസംസ്ഥാനങ്ങളോടും കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.