വെളിച്ചെണ്ണ ആരോഗ്യത്തിന് ഹാനികരമാണെന്ന പ്രചാരണം അസത്യമെന്നാണ് അതിന്റെ ഗുണങ്ങൾ തെളിയിക്കുന്നത് .
പ്രകൃതിദത്തമായി തൈറോയ്ഡ് പ്രവർത്തനം മെച്ചപ്പെടുത്താൻ കഴിവുണ്ട് വെളിച്ചെണ്ണയ്ക്ക്. അലർജി, ചർമരോഗങ്ങൾ എന്നിവയെ പ്രതിരോധിക്കും. ദഹനശക്തി മെച്ചപ്പെടുത്തും. ഇൻസുലിൻ നില മെച്ചപ്പെടുത്തുകയും, പ്രമേഹത്തെ നിയന്ത്രിക്കുകയും ചെയ്യും. ഓർമശക്തി വർദ്ധിപ്പിക്കുന്നതിന് പുറമെ മറവിരോഗത്തെ ചെറുക്കാനും കഴിവുണ്ട്.വെളിച്ചെണ്ണ നിത്യഭക്ഷണത്തിന്റെ ഭാഗമാക്കിയവർക്ക് വിഷാദം, ഉത്കണ്ഠ, മാനസികസമ്മർദ്ദം എന്നിവ അകറ്റാം. പഴമക്കാരുടെ സൗന്ദര്യ സംരക്ഷണ മാർഗങ്ങളിൽ പ്രധാന പങ്കുണ്ടായിരുന്നു വെളിച്ചെണ്ണയ്ക്ക്. ഈ രീതി പിന്തുടർന്നാൽ ചർമ്മത്തിന്റെ സൗന്ദര്യവും മാർദ്ദവവും യൗവനവും നിലനിറുത്താനും വരണ്ട ചർമം അകലാനും മറ്റൊരു മാർഗം തേടേണ്ട. മുടിയുടെ സംരക്ഷണത്തിന് വെളിച്ചെണ്ണയേക്കാൾ നല്ലൊരു മരുന്ന് വേറെയില്ല. സ്ഥിരമായി വെളിച്ചെണ്ണ തേച്ച് മുടി കഴുകുന്നത്, മുടികൊഴിച്ചിൽ, താരൻ എന്നിവ ഒഴിവാക്കി, മുടി മൃദുവാകാനും സമൃദ്ധമായി തഴച്ചുവളരുന്നതിനും സഹായിക്കും.