കൊച്ചി: ലോക്ക് ഡൗൺ ലംഘിച്ച് പ്രഭാത സവാരിക്കിറങ്ങിയ 41 പേർ അറസ്റ്റിൽ. പനമ്പള്ളി നഗറിൽ നിന്നാണ് രണ്ട് സ്ത്രീകൾ ഉൾപ്പെടെ 41 പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. കേരളാ എപ്പിഡെമിക്‌സ് ഡിസീസസ് ഓര്‍ഡിനന്‍സ് പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്. പുതിയ ഓർഡിനൻസ് അനുസരിച്ച് പതിനായിരം രൂപ പിഴയും രണ്ട് വർഷം വരെ തടവ് ശിക്ഷയും ലഭിച്ചേക്കാം.
ഇന്നലെ നടത്തിയ ഡ്രോൺ പരിശോധനയിലാണ് പ്രഭാത സവാരിക്ക് ആളുകൾ കൂട്ടമായി ഇറങ്ങുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. പതിവായി ആളുകൾ പ്രഭാത നടത്തത്തിനിറങ്ങുന്ന സ്ഥലമാണ് പനമ്പള്ളി നഗർ. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഇത് ഒഴിവാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.