തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പലയിടങ്ങളിലും ജീവൻരക്ഷാ മരുന്നുകൾക്ക് ക്ഷാമം നേരിടുന്നതായി റിപ്പോർട്ട്. ലോക്ക് ഡൗൺ ആയതിനാൽ മെഡിക്കൽ സ്റ്റോറുകളിൽ മരുന്നെത്തിക്കാനാവാത്തതാണ് പ്രതിസന്ധിക്ക് കാരണം.
മരുന്നുകമ്പനികളിൽ നിന്ന് മരുന്നുകൾ സ്റ്റോക്കിസ്റ്റുകളിലേക്ക് എത്തുന്നില്ല. മരുന്നുകൾ തരംതിരിച്ച് നൽകാനുള്ള ജീവനക്കാരുടെ കുറവും മരുന്നെത്തിക്കുന്ന കൊറിയർ സർവീസുകളുടെ കുറവുമാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നാണ് വിലയിരുത്തുന്നത്.
വൃക്ക സംബന്ധമായ രോഗങ്ങൾക്കുള്ള മരുന്നുകൾ പലയിടത്തും തീർന്നുകഴിഞ്ഞുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൂടുതൽ മരുന്നുകൾ എത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധപ്പെട്ടവർ.