ഗുവാഹത്തി : കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന രോഗികൾ ആശുപത്രി വാർഡുകളിൽ തുപ്പുന്നതായി പരാതി. ഗുവാഹത്തിയിലെ ജില്ലാ ആശുപത്രിയിലാണ് സംഭവം. ആരോഗ്യ മന്ത്രി ആശുപത്രി സന്ദർശനം നടത്തുന്നതിന് തൊട്ടു മുമ്പാണ് സംഭവം. നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത 42 പേരെ ഇവിടെ നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്. ഇവരാണ് ജനലിലൂടെ തുപ്പാൻ സൗകര്യം ഉണ്ടായിട്ടും ആശുപത്രി വാർഡിനുളളിൽ തുപ്പുന്നത്. ആശുപത്രി ജീവനക്കാരേയും ഇവർ തുപ്പുന്നതായി പരാതിയുണ്ട്. ഈ കാരണത്താൽ തന്നെ വാർഡുകളിലെ ജനലുകൾ അടയ്ക്കുന്നതിനായി ജീവനക്കാർ സമീപത്തെ കെട്ടിടത്തിൽ കയറണ്ട അവസ്ഥയാണ്.
തബ് ലീഗ് ജമാഅത്തിൽ പങ്കെടുത്ത 4 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ അസമിലെ കൊവിഡ് ബാധിതരുടെ എണ്ണം 20 കടന്നു. അസമിൽ രോഗം ബാധിച്ചവർ എല്ലം തന്നെ നിസാമുദ്ദീൻ സമ്മേളനവുമായി ബന്ധപ്പെട്ടവരാണ്.
അതേസമയം ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 62 ആയി. രോഗം സ്ഥിരീകരീച്ചവരുടെ എണ്ണം 2547 ആയി. 478 പേർക്കാണ് കഴിഞ്ഞ ഒരു ദിവസത്തിനുളളിൽ രോഗം സ്ഥിരീകരിച്ചത്.