പത്തനംതിട്ട: ദുബായിൽ നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ആളുടെ അച്ഛൻ മരിച്ചു. പത്തനംതിട്ട പെരുന്നാടാണ് സംഭവം. മരിച്ചയാളുടെ സാമ്പിളുകൾ പരിശോധനക്കയച്ചു. ഫലം വന്നതിന് ശേഷം മാത്രമേ മൃതദേഹം സംസ്‌കരിക്കാനുള്ള നടപടികൾ സ്വീകരിക്കൂ. മൃതദേഹം ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.
മരിച്ചയാളുടെ മകൻ മാർച്ച് ഇരുപതിനാണ് ദുബായിൽ നിന്ന് എത്തിയത്. ഇയാളുടെ രക്ത സാമ്പിളുകൾ കഴിഞ്ഞ ദിവസമാണ് ശേഖരിച്ച് പരിശോധനക്ക് അയച്ചത്. ഇയാളുടെ ഫലത്തിനായി കാത്തിരിക്കവേയാണ്. ഇന്നലെ രാത്രിയാണ് അച്ഛൻ മരിക്കുന്നത്.