terr

ശ്രീനഗർ: ജമ്മുകശ്മീരിലെ കുൽഗാമിൽ ഇന്നുപുലർച്ചെ രണ്ട് ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ഹർദ്മന്ദ് ഗൗരി ഗ്രാമത്തിൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്ന് പരിശോധനയ്ക്കെത്തിയ സൈനികർക്കുനേരെ ഭീകരൻ വെടിയുതിർക്കുകയായിരുന്നു. സേന തിരിച്ചും വെടിവച്ചു.
ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. സൈനികർക്ക് പരിക്കേറ്റോ എന്ന് വ്യക്തമല്ല.
അടുത്തിടെ മൂന്ന് പ്രദേശവാസികളെ വധിച്ച ഭീകരരുടെ സംഘമാണ് ഗ്രാമത്തിൽ ഉളളതെന്നാണ് പൊലീസ് പറയുന്നത്. കൂടുതൽ സൈനികർ സ്ഥലത്തെത്തിയിട്ടുണ്ട്.