theif

കൊല്ലം: കൊവിഡ് കാലത്തും മോഷണം. കൊല്ലം ഇരവിപുരം പുത്തൻനട വാറഴികത്തുകാവ് ദുർഗാദേവീ ക്ഷേത്രത്തിന്റെ ശ്രീകോവിനുള്ളിൽ നിന്നും എട്ട് പവന്റെ ഉരുപ്പടികളും വെള്ളിയാഭരണങ്ങളും അപഹരിച്ചു. പൂജാരി ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ക്ഷേത്രത്തിൽ പെയിന്റിംഗ് നടക്കുകയായിരുന്നു. മോഷണം നടന്ന ദിവസം വൈകിട്ടാണ് വാതിലുകളുടെ പെയിന്റിംഗ് പൂർത്തിയായത്. പെയിന്റ് ഉണങ്ങാത്തതിനാൽ അന്ന് രാത്രി ശ്രീകോവിലിന്റേത് അടക്കമുള്ള വാതിലുകൾ പൂട്ടിയിരുന്നില്ല. ഇത് നന്നായി അറിയാവുന്ന ആളാണ് മോഷണത്തിന് പിന്നിലെന്ന് കരുതുന്നു. ഇരവിപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.