ഇസ്ലാമാബാദ്: പാകിസ്ഥാനിൽ 2,547 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പഞ്ചാബിൽ 977 പേർക്കും സിന്ധിൽ 783 പേർക്കും ഖൈബർ പക്തുൻക്വയിൽ 343 പേർക്കുമാണ് കൊവിഡ് ബാധിച്ചത്. ബലൂചിസ്ഥാനിൽ 175 പേർക്കും ഗിൽഗിത് ബാൾടിസ്ഥാനിൽ 190 പേർക്കും രോഗം സ്ഥിരീകരിച്ചു. രാജ്യതലസ്ഥാനമായ ഇസ്ലാമാബാദിൽ 68 പേർക്കും പാക് അധീന കാശ്മീരിൽ 11 പേർക്കും കൊവിഡ് സ്ഥിരീകരിച്ചെന്നാണ് ഔദ്യോഗിക റിപ്പോർട്ടുകൾ. 37 പേരാണ് കൊവിഡിൽ മരിച്ചത്.
അതേസമയം, ഇന്ത്യയിലെ കൊവിഡ് വൈറസ് വ്യാപനത്തിലെ ഹോട്ട്സ്പോട്ട് ആയി മാറിയ നിസാമുദ്ദീനിലെ തബ്ലീഗ് മതസമ്മേളനത്തിനു സമാനമായി പാകിസ്ഥാനിലും മറ്റൊരു തബ്‌ലീഗ് സമ്മളനം നടന്നത് ആശങ്കയുടെ നിഴലിലാണ്. പാകിസ്ഥാനിലെ പഞ്ചാബില്‍ നടന്ന സമ്മേളനത്തില്‍ രണ്ട് ലക്ഷത്തിലധികം പേര്‍ പങ്കെടുത്തു എന്നാണ് റിപ്പോര്‍ട്ട്.