തിരുവനന്തപുരം: ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് പള്ലിയിൽ നിസ്കാരം നടത്തിയ പതിനൊന്നുപേർ അറസ്റ്റിൽ. പാലോട് പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ പെരിങ്ങമല, ചിറ്റൂർ ജമാ അത്ത് പള്ളിയിൽ നിസ്കാര ചടങ്ങുകൾ നടത്തിയവരെയാണ് അറസ്റ്റ് ചെയ്തത്.ജമാ അത്ത് കമ്മിറ്റി പ്രസിഡന്റും സെക്രട്ടറിയും ഉൾപ്പടെയുള്ളവരാണ് അറസ്റ്റിലായത്.
ഇന്നലെ വൈകിട്ട് 6.45 നായിരുന്നു കൂട്ട നിസ്കാരം നടന്നത്.
പെരിങ്ങമല, തെന്നൂർ സ്വദേശി കളായ ബഷീർ (55 ), ഷമീം ( 39 ) , റഷീദ് ( 63 ) , അബ്ദുൾ റൗഫ് (23), മുഹമ്മദ് റിയാസ് (24), ഷാജഹാൻ (42), നസ്സിം (39) ബുഹാരി (39), സജീർ (27), മൂസാകുഞ്ഞ് (65) , നിസാർ മുഹമ്മദ് സുൾഫി (48) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. തൃശൂർ ജില്ളയിലെ ചാവക്കാട്ടും വിലക്ക് ലംഘിച്ച് നിസ്കാരം നടത്തിയതിന് അഞ്ചുപേർ അറസ്റ്റിലായിട്ടുണ്ട്.