-prathibha

ആലപ്പുഴ: മാദ്ധ്യമങ്ങൾക്കെതിരെ കായംകുളം എം.എൽ.എ. യു പ്രതിഭയുടെ രൂക്ഷ വിമർശനം. എം.എൽ.എയും പ്രദേശിക ഡി.വൈ.എഫ്.ഐ നേതാക്കളും തമ്മിലുള്ള തർക്കം റിപ്പോർട്ടുചെയ്തതാണ് എം.എൽ.എയെ പ്രകോപിപ്പിച്ചത്. തെരുവിൽ ശരീരം വിറ്റ് ജീവിക്കുന്ന പാവപ്പെട്ട സ്ത്രീകൾക്ക് ഇതിനേക്കാൾ അന്തസുണ്ട്. അവരുടെ കാൽ കഴുകി വെള്ളം കുടിക്കണം. ഇതിലും ഭേദം ശരീരം വിറ്റ് ജീവിക്കുന്നതാണ്, ആണായാലും പെണ്ണായാലും എന്നാണ് മാദ്ധ്യപ്രവർത്തകർക്കെതിരെ എം.എൽ. പറയുന്നത്. ഫേസ്ബുക്കിലിട്ട വീഡിയോയിലാണ് വിവാദപരാമർശം നടത്തിയത്.

ലോകമാകെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുമ്പോൾ വീട്ടിൽ അടച്ചിരിക്കുകയാണ് എം.എൽ.എ എന്നായിരുന്നു ഡി.വൈ.എഫ്.ഐ നേതാക്കളുടെ വിമർശനം. കൊവിഡിനേക്കാൾ വലിയ വൈറസുകളുണ്ടെന്നുപറഞ്ഞാണ് എം.എൽ.എ ഇതിനെ നേരിട്ടത്. കൊവിഡ് നിയന്ത്രണങ്ങൾ കഴിഞ്ഞാൽ വാവ സുരേഷിനെ വിളിച് ചില വിഷപാമ്പുകളെ മാളത്തിൽ നിന്ന് ഇറക്കാനുണ്ടെന്നു ഡി.വൈ.എഫ്. ഐ പ്രാദേശിക നേതാക്കളെ ലക്ഷ്യം വച്ച് എം.എൽ. എ ഫേസ്‌ബുക്കിൽ കുറിപ്പിട്ടിരുന്നു. അതേസമയം പ്രശ്നത്തിൽ സി.പി.എം ആലപ്പുഴ ജില്ലാ നേതൃത്വ വും ഡി. വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയും ഇടപെട്ടിട്ടുണ്ട്