pk-ragesh

കണ്ണൂർ: ഞാൻ സ്ഥലത്തില്ലാതിരിക്കെ, കൗൺസിൽ യോഗത്തിന്റെ നോട്ടീസ് എന്റെ വീടിന് പതിച്ചാൽ കളക്ടർ ടി.വി. സുഭാഷിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുൻ ഡപ്യൂട്ടി മേയർ പി.കെ. രാഗേഷ് പറഞ്ഞു. ലോകം മുഴുവൻ വൈറസ് ബാധയിൽ വിറക്കുമ്പോൾ സി.പി.എമ്മിന്റെ അധികാര രാഷ്ട്രീയത്തിന് കളക്ടർ കൂട്ടുനിൽക്കുകയാണെന്നും രാഗേഷ് കുറ്റപ്പെടുത്തി.

നിലവിൽ ഒഴിവുള്ള സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ, ഡപ്യൂട്ടി മേയർ എന്നീ പദവികളിൽ പുതിയ ആളുകള തിരഞ്ഞെടുക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് കാറ്റിൽ പറത്തിയാണ് കളക്ടർ ഇടതു പക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് മുൻഗണന നൽകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.