arrest-niskaram

കോഴിക്കോട്: വിലക്ക് ലംഘിച്ച് സമൂഹ നിസ്കാരം നടത്തിയതിന് കോഴിക്കോട്ട് 14പേർക്കെതിരെ കേസെടുത്തു. ഫറൂഖ് നല്ലൂർ പാണ്ടിപ്പാടം മസ്ജിദിൽ ജുമാ നിസ്‌കാരത്തിൽ പങ്കെടുത്ത 14 പേർക്കെതിരെയാണ് കേസ്. ഒൻപത് പേരെ അറസ്റ്റ് ചെയ്തു. ലോക്ക് ഡൗൺ ലംഘിച്ചതിന് ജുമാ മസ്ജിദ് കമ്മിറ്റിക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

വിലക്ക് ലംഘിച്ച് നിസ്‌കാരം നടത്തിയതിന് നേരത്തെ, വാഴക്കാട് മുണ്ടുമുഴി കിഴക്കേതൊടി ബദരിയ മസ്ജിദിനെതിരെ വാഴക്കാട് പൊലീസ് കേസെടുത്തിരുന്നു. ലോക്ക് ഡൗൺ ലംഘിച്ച് 25 ലേറെ പേർ ഒത്തുകൂടിയതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്. ഐ.പി.സി 188, 269 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തത്.