പയ്യന്നൂർ: തിരുമേനി മുതുവത്തെ ചെറു പാലത്തിനടിയിൽ ഉടമസ്ഥൻ ആരെന്നറിയാത്ത തരത്തിൽ സൂക്ഷിച്ച 150 ലിറ്റർ കോട പിടികൂടി. പയ്യന്നൂർ റേഞ്ച് പ്രിവന്റീവ് ഓഫിസർ പി.വി ശ്രീനിവാസന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സിവിൽ എക്‌സൈസ് ഓഫിസർമാരായ ടി. ഖാലിദ്, എം.പി സുരേഷ് ബാബു, കെ.ടി.എൻ മനോജ്, വി.വി മനോജ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.