ബംഗളൂരു: വടക്കൻ കർണാടകയിലെ ബാഗൽകോട്ടിൽ 75കാരൻ മരിച്ചതോടെ കർണാടകത്തിൽ കൊവിഡ് മരണം നാലായി. ഇന്നലെ രാത്രിയോടെയാണ് ഇയാൾ മരിച്ചത്. കഴിഞ്ഞ 31നാണ് ഇയാളെ രോഗലക്ഷണത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാൾ വിദേശയാത്രകളൊന്നും നടത്തിയിട്ടില്ലെന്നു ബാഗൽകോട്ട് ഡെപ്യൂട്ടി കമ്മിഷണർ കെ രാജേന്ദ്ര പറഞ്ഞു.
ഇന്ന് പുലർച്ചെ പ്രോട്ടോകോൾ പ്രകാരമുള്ള നടപടി ക്രമങ്ങളോടെ സംസ്കാരം നടത്തി. ഇയാളുടെ സമ്പർക്കപ്പട്ടിക കണ്ടുപിടിക്കാനുള്ള നടപടികൾ ആരംഭിച്ചതായി ആരോഗ്യ വിഭാഗം പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളിൽ ഏഴ് പേരും മറ്റ് മൂന്ന് പേരും നിരീക്ഷണത്തിലാണ്. എന്നാൽ മകന്റെയും മകളുടെയും ആദ്യ പരിശോധനാ ഫലം നെഗറ്റീവ് ആണ്. കൽബുർഗി, തുമകൂരു, ചിക്കബെല്ലാപുര എന്നിവിടങ്ങളിലാണ് നേരത്തേ കോറോണ ബാധിച്ച് മൂന്നുപേർ മരിച്ചത്.