1. പത്തനംതിട്ടയില്‍ 75 കൊവിഡ് പരിശോധന ഫലങ്ങള്‍ നെഗറ്റീവ് നിസാമുദ്ദീനില്‍ നിന്ന് എത്തിയ പേഴ് പേര്‍ക്ക് അടക്കമാണ് കൊവിഡില്ലെന്ന് സ്ഥിരീകരിച്ചത്. ഇനി ലഭിക്കാന്‍ ഉള്ളത് 105 ഫലങ്ങളാണ്. ജില്ലയില്‍ നിന്ന് നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ 25 പേര്‍ പോയിരുന്നു. ഇതില്‍ രണ്ടു പേര്‍ ഒഴികെ ബാക്കി എല്ലാവരും തിരികെ എത്തി. എത്തിയ എല്ലാവരെയും പരിശോധിക്കാന്‍ ആണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. അതേസമയം പെരുനാട് നിരീക്ഷണത്തില്‍ ഉള്ള ആളുടെ അച്ഛന്‍ മരിച്ചത് വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നെന്ന് പ്രാഥമ പ്രാഥമിക നിഗമനം. പതിമൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇദ്ദേഹത്തിന്റെ മകന്‍ വിദേശത്ത് നിന്ന് എത്തിയത്. മകന്റെ സാംപിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. എന്നാല്‍ നിരീക്ഷണം ശക്താമയി തന്നെ തുടരും. ആശുപത്രികളില്‍ 22 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
2.സംസ്ഥാന ദുരന്ത നിവാരണ നിധി വിതരണത്തില്‍ കേരളത്തോട് കേന്ദ്രത്തിന്റെ വിവേചനം.രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള കേരളത്തിന് നല്‍കിയത് 157 കോടി രൂപ മാത്രം. കൊറോണ ബാധിതര്‍ കുറവുള്ള സംസ്ഥാനങ്ങള്‍ക്ക് കേരളത്തേക്കാള്‍ അധികം തുക അനുവദിച്ചു. യു.പി അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് കേരളത്തേക്കാള്‍ തുക നല്‍കി. അതിനിടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം കാണിക്കുന്ന മാതൃകാപരമായ പ്രവര്‍ത്തങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള അഭിനന്ദിച്ചു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ ഫോണില്‍ വിളിച്ചാണ ് ഓം ബിര്‍ള അഭിനന്ദനം അറിയിച്ചത്. തന്റെ അഭിനന്ദനങ്ങള്‍ ഗവര്‍മെന്റിനേയും മുഖ്യമന്ത്രിയേയും പ്രത്യേകം അറിയിക്കണം എന്നും ഓം ബിര്‍ള ആവശ്യപ്പെട്ടു.
3. കൊറോണ വൈറസ് അതിവേഗം ലോകത്തെ കീഴടക്കുകയാണ്. ഓരോ മണിക്കൂറിലും മരണം വിതയ്ക്കുന്ന മഹാമാരിക്ക് മുന്നില്‍ വികസിത രാജ്യങ്ങള്‍ വിറച്ചു നില്‍ക്കുകയാണ്. ആഗോള തലത്തില്‍ മരണസംഖ്യ 59,141 ആയി. 200ലേറെ രാജ്യങ്ങളിയാണ് വൈറസ് പടര്‍ന്നു പിടിച്ചിരിക്കുന്നത്.
ഹോള്‍ഡ്
5. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ പ്രതിസന്ധിയിലാക്കി മലപ്പുറം കീഴാറ്റൂരില്‍ കൊവിഡ് ബാധിച്ച 85കാരന്റെ മന്ത്രവാദ ചികില്‍സ. പനിയും ജലദോഷവും ബാധിച്ചപ്പോള്‍ ഇയാള്‍ ഇക്കാര്യം ആരോഗ്യ ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ മറച്ചു വച്ചു എന്നാണ് വ്യക്തമാകുന്നത്. രോഗം ബാധിച്ച ശേഷവും മുന്‍പും വെളളത്തില്‍ മന്ത്രിച്ച് ഓതുന്നത് അടക്കമുളള ചികിത്സകള്‍ 85 കാരന്‍ നടത്തിയിരുന്നു. ആരൊക്കെയാണ് ചികില്‍സ തേടി എത്തിയതെന്ന് അന്വേഷിച്ചെങ്കിലും വ്യക്തമായ വിവരമില്ലെന്നാണ് ആരോഗ്യ ഉദ്യോഗസ്ഥര്‍ പറയുന്നത്.
6. ഉംറ തീര്‍ഥാടനം കഴിഞ്ഞെത്തിയ മകന്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദേശം വകവയ്ക്കാതെ ആനക്കയത്തു നടന്ന പ്രാര്‍ഥനാ സമ്മേളനത്തില്‍ പങ്കെടുത്തു. പല സ്ഥലങ്ങളില്‍ നിന്നുളള 180 പേര്‍ ഈ പ്രാര്‍ഥനയില്‍ മാത്രം പങ്കെടുത്തിട്ടുണ്ട്. എല്ലാവരേയും കണ്ടെത്തി നിരീക്ഷണത്തില്‍ ആക്കാനുളള പരിശ്രമം തുടരുകയാണ്. മതപരമായ ഒട്ടേറെ മറ്റു പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. രോഗിയും കുടുംബവുമായി ഇടപെട്ട എല്ലാവരോടും ആരോഗ്യ ഉദ്യോഗസ്ഥരെ വിവരം അറിയിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്.