speaker-

തിരുവനന്തപുരം:കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ലോക്സഭാ സ്പീക്കറുടെ അഭിനന്ദനം. നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണനെ ഫോണിൽ വിളിച്ചാണ് ലോക്‌സഭാ സ്പീക്കർ ഓം ബിർല അഭിനന്ദനമറിയിച്ചത്. കൊവിഡിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം കാണിക്കുന്ന മാതൃകാപരമായ പ്രവർത്തങ്ങളിൽ സംതൃപ്തിയുണ്ടെന്ന് സ്പീക്കർ പറഞ്ഞു. കേരള സർക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും അഭിനന്ദനം അറിയിക്കണമെന്നും ഓം ബിർല പറഞ്ഞതായി സ്പീക്കറുടെ ഓഫീസ് അറിയിച്ചു. രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളത്തിന്റെ ഇടപെടൽ മാതൃകയാണെന്ന് നേരത്തെ കേന്ദ്ര ആരോഗ്യ മന്ത്രാലയവും വിലയിരുത്തിയിരുന്നു.