shyamilee

മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട ബേബി ശ്യാമിലി ലോക്ക് ഡൗൺ കാലത്തും തിരക്കിലാണ്. അഭിനയത്തിനൊപ്പം ചിത്രരചനയിലും താൽപ്പര്യമുള്ള ശ്യാമിലി പുതിയ ചിത്രങ്ങൾ വരയ്ക്കുന്നതിന്റെ തിരക്കിലാണിപ്പോൾ. വരച്ച ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. "വീട്ടിലിരിക്കൂ, ക്രിയേറ്റീവ് ആവൂ, നിങ്ങളുടെ സ്കിൽ മിനുക്കിയെടുക്കൂ, നിങ്ങളുടെ ഏറ്റവും മികച്ച വേർഷനാക്കൂ പാഷനെ പിന്തുടരുന്നത് നിർത്താതിരിക്കൂ," എന്നാണ് ശ്യാമിലി ചിത്രത്തോടൊപ്പം കുറിച്ചത്.

അടുത്തിടെ ബാംഗ്ലൂരിലെ ഒരു ആർട്ട് ഗ്യാലറിയിൽ ശ്യാമിലി വരച്ച ചിത്രങ്ങളുടെ പ്രദർശനം നടന്നതും വാർത്തയായിരുന്നു. പ്രശസ്ത ആർട്ടിസ്റ്റായ എ.വി.ഇളങ്കോ ആണ് ചിത്രരചനയിൽ ശ്യാമിലിയുടെ ഗുരു. കുട്ടിക്കാലം മുതൽ തന്നെ ചിത്രകലയിൽ താല്‍പര്യമുള്ള ശ്യാമിലി അഞ്ചു വർഷം ചിത്ര രചന പഠിച്ചു. രണ്ടാം വയസിലാണ് ശ്യാമിലി അഭിനയിച്ചു തുടങ്ങുന്നത്. കന്നട, മലയാളം, തമിഴ് ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ച ശ്യാമിലി മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡുംനേടിയിരുന്നു.