"ലോക്ക്ഡ് വിത്ത് സണ്ണി" എന്ന പേരിൽ ഡിജിറ്റൽ ചാറ്റ് ഷോ ആരംഭിക്കുന്ന കാര്യം സണ്ണി ലിയോൺ പ്രഖ്യാപിച്ചിരുന്നു. എല്ലാ ദിവസവും ഉച്ചയ്ക്ക് ഒരു തത്സമയ ചാറ്റ് ചെയ്യുമെന്ന് ഇൻസ്റ്റഗ്രാമിലൂടെയാണ് താരം അറിയിച്ചത്. യൂട്യൂബർ അനിഷ ദീക്ഷിതും കൂടെയുണ്ട്. "ആരാധകരുമായും മറ്റ് ആളുകളുമായും തത്സമയം സംഭാഷണത്തിലേർപ്പെടുക എന്നത് എന്റെ ആശയമായിരുന്നു. തമാശകളും ലഘുവായ സംഭാഷണങ്ങളും ഒപ്പം അതിഥിയെ കുറിച്ചുള്ള കുറച്ച് വിശദാംശങ്ങളുമായി ഒരു ചാറ്റ് ഷോ,"സണ്ണി പറഞ്ഞു.
ലോക്ക്ഡൗണ്‍ വിത്ത് സണ്ണി എന്ന പരിപാടിയിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലൂള്ള ആളുകളുമായി താരം സംഭാഷണത്തിൽ ഏർപ്പെടുകയും എങ്ങനെയാണ് അവരെല്ലാം തങ്ങളുടെ ക്വാറന്റൈൻ കാലം ചെലവഴിക്കുന്നത് എന്നതിനെ കുറിച്ച് അറിയാൻ ശ്രമിക്കുകയും ചെയ്യും. നടിമാർ. നടന്മാർ, സോഷ്യൽ മീഡിയ താരങ്ങൾ എന്നിവരെ ഈ ചാറ്റ് ഷോയിൽ പങ്കെടുപ്പിക്കുമെന്ന് സണ്ണി പറയുന്നു. ലോക്ക് ഡൗൺ കാലം മക്കളോടൊപ്പം കഴിയുന്ന താരം മക്കളുറങ്ങുന്നസമയത്താണ് ഈ ചാറ്റ് ഷോയുമായി വന്നിരിക്കുന്നതെന്ന് പറയുന്നു.