manju

ലോക്ക് ഡൗൺ ദിനങ്ങൾ ക്രീയേറ്റീവായി ഉപയോ​ഗിക്കുകയാണ് ചില താരങ്ങൾ. ഡാൻസ് ചെയ്തും പാട്ടുപാടിയും ചിത്രം വരച്ചുമെല്ലാം അവർ ആരാധകരെ അമ്പരപ്പിച്ചുകൊണ്ടിരിക്കുന്നു. നടി മഞ്ജു വാര്യരുടെ കുച്ചുപ്പുടിയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സംഗതി സോഷ്യൽ മീഡിയയിൽ വൈറലുമായി.

വീടിനുള്ളിലാണ് മഞ്ജുവിന്റെ കുച്ചിപ്പുടി. ചുരിദാർ ധരിച്ചുകൊണ്ടുള്ള താരത്തിന്റെ പ്രകടനത്തിന് സിനിമാ മേഖലയിൽ നിന്നു തന്നെ നിരവധിപേർ അഭിനന്ദനവുമായെത്തി. റിമി ടോമി,​ പേളി മാണി,​ മുരളി ഗോപി,​ നീരജ് മാധവ്,​ ഭാവന,​ പൂർണിമ ഇന്ദ്രജിത്ത് തുടങ്ങി ഒരു നീണ്ടനിര തന്നെയുണ്ട് കമന്റുബോക്സിൽ. അവർക്ക് താരം മറുപടിയും നൽകുന്നുണ്ട്.

"ആശയക്കുഴപ്പത്തിലാകുമ്പോൾ ഡാൻസ് ചെയ്യും " എന്ന അടിക്കുറിപ്പിലാണ് മഞ്ജുവാര്യർ ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. സിനിമാ തിരക്കുകൾക്കിടയിലും നൃത്തത്തിന് ഏറെ മുൻഗണന നൽകുന്ന നടിയാണ് മഞ്ജു വാര്യർ. നൃത്തം അഭ്യസിക്കാനും നൃത്തവേദികളിൽ പരിപാടി അവതരിപ്പിക്കാനും മഞ്ജു സമയം കണ്ടെത്താറുണ്ട്. കൊറേണ ബോധവത്കരണവുമായി ബന്ധപ്പെട്ട് ആളുകളിലേക്ക് സന്ദേശങ്ങൾ കൈമറുന്നതിലും മഞ്ജുവാര്യർ മുന്നിലുണ്ട്.