ഭോപ്പാൽ: മൊറേന, മദ്ധ്യപ്രദേശിലെ ഒരു ചെറിയ ഗ്രാമം. ഇപ്പോൾ രാജ്യത്തിന്റെ ശ്രദ്ധയെല്ലാം ഈ കൊച്ചു ഗ്രാമത്തിൽ കേന്ദ്രീകരിച്ചിരിക്കുകയാണ്. അതിന് കാരണം കൊവിഡ് 19 വ്യാപന ഭീതിയിൽ മൊറേന അടച്ചിട്ടിരിക്കുന്നു എന്നതാണ്. ഇന്നലെയാണ് മൊറേന ഗ്രാമം അടച്ചിടാൻ മദ്ധ്യപ്രദേശ് സർക്കാർ തീരുമാനിച്ചത്. കൊറോണ വൈറസ് ബാധിതനായ വ്യക്തി നടത്തിയ സദ്യയിൽ 1500ഓളം പേർ പങ്കെടുക്കുകയും ഇയാളുടെ കുടുംബാംഗങ്ങളടക്കം 11 പേർക്ക് കൊറോണ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
ഇതേതുടർന്നാണ് കർശന നടപടിയിലേക്ക് സർക്കാർ നീങ്ങിയത്. മൊറേന ഹോട്ട് സ്‌പോട്ട് പട്ടികയിലും ഇടം പിടിച്ചിട്ടുണ്ട്.അതേസമയം, അമ്മയുടെ മരണാനന്തര ചടങ്ങുകളുടെ ഭാഗമായിട്ടാണ് ദുബായിൽ നിന്ന് മടങ്ങിയെത്തിയ ഇയാൾ സദ്യ നടത്തിയത്. മാർച്ച് 17നാണ് ഇയാൾ നാട്ടിലെത്തിയത്. മാർച്ച് 20നായിരുന്നു ചടങ്ങുകൾ. മാർച്ച് 25ന് ഇയാൾക്ക് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുകയും ചികിത്സ ആരംഭിക്കുകയും ചെയ്തു. പിന്നാലെ ഭാര്യയ്ക്കും അടുത്ത ബന്ധുക്കളായ 11 പേർക്കും കൊറോണ സ്ഥിരീകരിച്ചു.അതേസയം, ഗ്രാമത്തിലെ 26000 പേർ 3000 വീടുകളിലായി നിരീക്ഷണത്തിൽ കഴിയുകയാണെന്നാണ് മൊറേനെയിൽ നിന്നും പുറത്ത് വരുന്ന വിവരം.മദ്ധ്യപ്രദേശിൽ ഇതുവരെ 154 കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്