ലോകം മുഴുവൻ കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ രാജ്യം കഠിനമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അതോടെ പ്രധാനമന്ത്രി പിഎം കെയേർസ് ഫണ്ട് ആരംഭിച്ചു. പിഎം കെയേർസ് ഫണ്ടിലേക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും സഹായധനം പ്രഖ്യാപിച്ച് ബോളിവുഡ് താരം കരിഷ്മ കപൂർ. ഇൻസ്റ്റഗ്രാമിലൂടെയാണ് സഹായധനം നൽകുന്ന കാര്യം കരിഷ്മ അറിയിച്ചിരിക്കുന്നത്.
"എല്ലാ ജീവനും പ്രാധാന്യം അർഹിക്കുന്നു, അതിനാലാണ് ഞാനും എന്റെ മക്കൾ സമൈറയും കിയാനും പിഎം കെയേർസ് ഫണ്ടിലേക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കും (മഹാരാഷ്ട്ര) ഞങ്ങളുടെ പൂർണ പിന്തുണ വാഗ്ദാനം ചെയ്യുന്നത്. ഒരു ചെറിയ സംഭാവന ഒരുപാട് സഹായകരമാകും. നമ്മുടെ രാജ്യത്തിനായി, മാനവികതയ്ക്കായി നിങ്ങളും സംഭാവന ചെയ്യുക" എന്നാണ് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ കരിഷ്മ വ്യക്തമാക്കുന്നത്.