ചെന്നൈ: തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ച് ഒരാൾകൂടി മരിച്ചു. നിസാമുദ്ദീനിൽ നിന്ന് തിരിച്ചെത്തി
വില്ലുപുരത്ത് ചികിത്സയിലായിരുന്ന 51 കാരൻ അബ്ദുൾ റഹ്മാനാണ് മരിച്ചത്. വില്ലുപുരം സ്വദേശിയായ ഇയാൾ സ്കൂൾ ഹെഡ്മാസ്റ്ററാണ്. കഴിഞ്ഞ ആഴ്ചയാണ് തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തശേഷം ഇയാൾ മടങ്ങിയെത്തതിയത്. നാല് ദിവസം മുമ്പാണ് കൊവിഡ് ലക്ഷണങ്ങളെത്തുടർന്ന് ഇയാളെ ആശുപത്രിയിലാക്കിയത്. സേലത്ത് മരിച്ചയാൾക്കും കൊവിഡ് ഉണ്ടോ എന്ന് സംശയിക്കുന്നുണ്ട്.ഇയാളുടെ കൊവിഡ് പരിശോധനാ ഫലം വന്നിട്ടില്ല. മരണസംഖ്യയും രോഗബാധിതരുടെ എണ്ണവും കൂടിയതോടെ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്.
അതേസമയം നിന്ത്രണങ്ങൾ മറികടന്ന് തെങ്കാശിയിൽ പ്രാർത്ഥനാ ചടങ്ങിനെത്തിയവരെ പൊലീസ് അടിച്ചോടിച്ചു. മുന്നൂറിലധികം പേരാണ് ചടങ്ങിനെത്തിയത്. ഇവർക്കെതിരെ പൊലീസ് കേസെടുത്തു.