തിരുവനതപുരം ജില്ലയിലെ വിതുരക്കടുത്ത് മൃഗ സംരക്ഷണ വകുപ്പിന്റെ ജഴ്‌സി ഫാമിൽ നിന്ന് രാവിലെ തന്നെ വാവയ്ക്കു കാൾ എത്തി. പുല്ലുവെട്ടാൻ ചെന്ന തൊഴിലാളികൾ ആണ് പാമ്പിനെ കണ്ടത്. പുല്ലുകൾക്കിടയിൽ രാജവെമ്പാല , വാവ വിളിച്ച ആളോട് വിശദമായി തന്നെ ചോദിച്ചു. നല്ല കറുപ്പ് നിറമാണ് , നല്ല നീളവും ഉണ്ട് ,തലഭാഗം പുല്ലുകൾക്കിടയിൽ മറഞ്ഞിരിക്കുകയാണ് ,അഗസ്ത്യാർകൂടത്തിനും, പൊന്മുടിക്കും താഴെ ഉള്ള പ്രദേശമാണ് ,എന്തായാലും വാവ പിന്നെ ഒന്നും ആലോചിച്ചില്ല, ഉടൻ തന്നെ യാത്രതിരിച്ചു.

snake-master

സ്ഥലത്തു പണിക്കാരെല്ലാം പേടിച്ചിരിക്കുകയാണ്. സ്ഥലത്ത് എത്തിയ വാവ പാമ്പിനെ കണ്ട സ്ഥലത്തേക്ക് നടന്നു. പാമ്പിന്റെ വാൽ ഭാഗമാണ് വാവ ആദ്യം കണ്ടത്. കുറച്ചുകൂടി അടുത്തുപോയപ്പോഴാണ് വാവയ്ക്കു മനസിലായത് രാജവെമ്പാലയല്ല , പക്ഷെ ഒറ്റനോട്ടത്തിൽ രാജവെമ്പാലയാണെന്നെ തോന്നു , കൂടിനിന്നവർക്കു ആകാംക്ഷ. പിന്നെ ഏതുപാമ്പ് ...

തുടർന്ന് അവിടെ നിന്ന് യാത്ര തിരിച്ച വാവ പത്തനംതിട്ട ജില്ലയിലെ കടമ്പനിട്ടക്കടിത്ത് ഒരു വീടിന്റെ കിണറ്റിൽ കണ്ട മൂർഖനെ പിടികൂടാനാണ് എത്തിയത്. സ്ഥലത്തു വൻ ജനക്കൂട്ടം ,രാവിലെ മുതൽ ജനക്കൂട്ടം കാത്തിരിക്കുകയാണ് പക്ഷെ പാമ്പിന്റെ പിടികൂടിയത് രാത്രിയോടെ ..കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്