തിരുവനന്തപുരം:സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രമിറക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ധനമന്ത്രി തോമസ് ഐസക്കിന് കത്തുനൽകി. കോൺഗ്രസ് നിയമസഭാകക്ഷി നേതാവ് കെ.സി ജോസഫാണ് കത്തുനൽകിയത്. സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക അവസ്ഥയ്ക്ക് കാരണം സർക്കാരിന്റെ പിടിപ്പുകേടാണെന്നാണ് കത്തിലെ പ്രധാന ആരോപണം.പ്രളയദുരിതാശ്വാസത്തിനായി എത്രരൂപചെലവാക്കിയെന്ന് വ്യക്തമാക്കമെന്നും കത്തിൽ ആവശ്യപ്പെടുന്നു. കോവിഡ് മൂലം സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥി ഏറെ മോശമായ അവസ്ഥയിലാണെന്ന് ധനമന്ത്രിതന്നെ വെളിപ്പെടുത്തിയിരുന്നു.
സർക്കാരിന്റെ ധൂർത്തും അഴിമതിയുമാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും ധനമന്ത്രി അതിന്റെ ഉത്തരവാദിത്വം കോവിഡിന്റെമേൽ കെട്ടിവയ്ക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞദിവസം പറഞ്ഞിരുന്നു.