iduna

ബെർലിൻ: പുതുക്കി പണിത സ്റ്റേഡിയം കൊവിഡ് 19 രോഗികളെ ചികിത്സിക്കാനായി വിട്ടുനൽകി ജർമ്മൻ ബുന്ദസ്ലീഗ് ക്ലബ്ബ് ബറൂസിയ ഡോർട്മുണ്ട് . ഡോർട്മുണ്ട് ഓഫീഷ്യൽസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ, ബ്രസീലിലെ ചരിത്ര പ്രസിദ്ധമായ മാറക്കാന സ്‌റ്റേഡിയം കോവിഡ് 19 രോഗികളെ പരിചരിക്കാനുള്ള ആശുപത്രിയാക്കി മാറ്റാൻ തീരുമാനിച്ചിരുന്നു. 400 ബെഡുകളുള്ള താൽകാലിക ആശുപത്രിയാണു സ്‌റ്റേഡിയത്തിൽ ഒരുങ്ങുന്നത്. വിശാലമായ കാർ പാർക്കിംഗിലാണ് ചികിത്സാസൗകര്യം. പത്ത് ദിവസത്തിനകം സ്റ്റേഡിയം ആശുപത്രിയാക്കിയത്. ലോകത്തെ പല സ്റ്റേഡിയങ്ങളും താത്കാലിക കൊവിഡ് ആശുപത്രിയാക്കിയിട്ടുണ്ട്.